കൊച്ചി: പ്രമുഖ കൽപിത സർവകലാശാലയായ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ ഇ-ലേണിംഗ് വിഭാഗമായ ജെയിൻ ഓൺലൈൻ മാർച്ച് 21ന് ഓൺലൈൻ തൊഴിൽ മേള സംഘടിപ്പിക്കും.
കൊമേഴ്സ്, മാനേജ്മെന്റ്, സയൻസ്, ഹ്യുമാനിറ്റീസ്, കമ്പ്യൂട്ടർ സയൻസ്, ഐടി, എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി എന്നീ വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദമുള്ള ഒരു ലക്ഷത്തിലേറെ ഉദ്യോഗാർഥികൾ മേളയിൽ പങ്കെടുക്കും. 'കണക്ട് ടു കരിയേഴ്സ്' എന്ന മേളയിൽ പ്രമുഖ സ്ഥാപനങ്ങളും പ്രമുഖ സ്റ്റാർട്ടപ്പുകളും ഉണ്ടാകും.
വിദ്യാർഥികൾക്ക് തങ്ങളുടെ ലക്ഷ്യം കൈവരിക്കാനുള്ള ചവിട്ടുപടിയായി പ്രവർത്തിക്കാൻ തുടക്കകാലം മുതൽ തന്നെ ജെയിൻ ഗ്രൂപ്പ് ശ്രമിച്ചിട്ടുണ്ടെന്ന് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. രാജ് സിംഗ് പറഞ്ഞു.
2018-ലാണ് ജെയിൻ ഗ്രൂപ്പ് 'കണക്ട് ടു കരിയേഴ്സ്' എന്ന തൊഴിൽമേള ആരംഭിച്ചത്. ഇതുവരെ 3500-ലേറെ ഉദ്യോഗാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് https://onlinejain.com/connect-to-careers