തൃക്കാക്കര: കാക്കനാട് കുടിലിമുക്കിൽ കിണർ ഇടിഞ്ഞുവീണു. കാക്കനാട് കുടിലിമുക്ക് കരിവേലി വീട്ടിൽ ഷെരീഫിന്റെ കിണറാണ് പൂർണ്ണമായും ഇടിഞ്ഞുവീണത്.ഇരുപത് അടി ആഴമുള്ള കിണർ ഉഗ്രശബ്ദത്തോടെ ഇടിക്കുകയായിരുന്നു. ഇതോടെ വീട് അപകടാവശ്യയിലായി. സമീപത്തെ മതിലുനും വിളളൽ സംഭവിച്ചിട്ടുണ്ട്. സംഭവ സമയം ഷെരീഫിനെക്കൂടാതെ ഭാര്യ ഷീജയും മകൾ ഫർഹാനയും വീട്ടിലുണ്ടായിരുന്നു. സമീപത്തെ സഹോദരൻ ഹമീദിന്റെ ഉൾപ്പടെ രണ്ടു കുടുംബങ്ങൾ കുടിവെള്ളം ശേഖരിച്ചിരുന്നത് കിണറിൽ നിന്നായിരുന്നു.