തൃക്കാക്കര: അഖിലേന്ത്യാ പണിമുടക്കിനെ മുന്നോടിയായി സെസ് വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു നെസ്റ്റ് ഗ്രൂപ്പ് സംഘടിപ്പിച്ച ഗേറ്റ് മീറ്റിംഗ് നടത്തി. സെസ് വർക്കേഴ്സ് അസോസിയേഷൻ അസോസിയേഷൻ സി.ഐ.ടി.യു ജനറൽ സെക്രട്ടറി അഡ്വ. കെ.എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം സി .ബിജുമോൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു തൃക്കാക്കര ഏരിയാ ജോയിൻ സെക്രട്ടറി എം.എം നാസർ , നെസ്റ്റ് യൂണിയൻ ജനറൽ കൺവീനർ പ്രദീപ് കുമാർ, ജോയിൻ സെക്രട്ടറി ആന്റണി സാവിയോ, മനോജ് എന്നിവർ സംസാരിച്ചു.