ബഡ്ജറ്റ് യാഥാർത്ഥ്യ ബോധമില്ലാത്തതാണെന്ന് നഗരസഭ പ്രതിക്ഷ നേതാവ് ആർ. രാകേഷ് പറഞ്ഞു. തനത് വരുമാനം കണ്ടെത്താനുള്ള നിർദ്ദേശങ്ങളോ നിലവിൽ ലഭിക്കേണ്ട വരുമാനം നേടിയെടുക്കുന്നതിനുള്ള നിർദ്ദേശങ്ങളോ പദ്ധതികളോ ഉൾപ്പെടുത്താത്ത ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ഗതാഗതം, കുടിവെള്ളം ,കൃഷി, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നഗരസഭയുടേതായ പങ്കാളിത്തമുള്ള പദ്ധതികൾ ശാശ്വതമായി നടപ്പാക്കാനുള്ള നിർദേശമോ തുക വകയിരുത്തലോ ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ബഡ്ജറ്റിൽ നിർദ്ദേശിച്ച പദ്ധതികൾ അതേപടി ആവർത്തിക്കുന്നു. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ നഗരസഭയുടേതായി ചിത്രീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.