ഞാറക്കൽ: റോ റോ സേതുസാഗർ 2ന്റെ അറ്റകുറ്റപ്പണിക്ക് കൊച്ചി കോർപ്പറേഷൻ ഫണ്ട് അനുവദിച്ചു. ഷിപ്പ് യാർഡ് അധികൃതറുമായി മേയർ എം. അനിൽകുമാർ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. റോ റോ നിർമ്മാണ ജോലിക്കായി ഡ്രൈഡോക്കിക്ക് മാറ്റും. ജനുവരി 31മുതൽ കാലാവധി തീർന്നതിനാൽ ഓട്ടം നിർത്തിയിരിക്കുകയായിരുന്നു. നിലവിൽ ഒരു ജങ്കാർ മാത്രമാണ് സർവീസ് നടത്തുന്നത്. വൈപ്പിൻ ജനകീയ കൂട്ടായ്മയുടെ ദീർഘകാല ആവശ്യപ്രകാരം മൂന്നാമത്തെ ജങ്കാറിന് ബഡ്ജറ്റിൽ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.