മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ ലഹരിമുക്ത നവനാട് താലൂക്കുതല സെമിനാർ നാളെ (ബുധൻ) രാവിലെ 10ന് മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഒഫ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ ആരംഭിക്കും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് ജോഷിസ്കറിയ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സി.കെ. ഉണ്ണി സ്വാഗതം പറയും. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഇ.വി. ഏലിയാസ് ലഹരിവിരുദ്ധ പ്രഭാഷണം നടത്തും. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ശ്രീനാരായണ കോളേജ് ഒഫ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ വി.കെ. നാരായണൻ മുഖ്യാതിഥിയാകും. പ്രിൻസിപ്പൽ ഡോ.പി.ജെ. ജേക്കബ്, വാർഡ് കൗൺസിലർ ജുനു മടേക്കൽ എന്നിവർ സന്ദേശം നൽകും.