കളമശേരി: സംസ്ഥാനത്തെ സർവകലാശാലകളിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ ബാദ്ധ്യത സർവകലാശാലകൾ ഏറ്റെടുക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ സംഘടിത പ്രക്ഷോഭം നടത്തുന്നതിന് സ്റ്റേറ്റ് യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഫോറം കുസാറ്റ് യൂണിറ്റ് രൂപീകരിക്കുന്നു. കുസാറ്റിൽ നിന്ന് വിരമിച്ച അദ്ധ്യാപക അനധ്യാപക ജീവനക്കാരുടെ യോഗം 22 ന് രാവിലെ 10ന് എസ്.എം.എസ് ഓഡിറ്റോറിയത്തിൽ നടക്കും.