മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആയവന യൂണിറ്റ് വാർഷിക സമ്മേളനവും ഓഫീസ് ഉദ്ഘാടവും യൂണിയൻ മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ് പി.കെ. ആഗ്നസ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.എൽ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. വേണുഗോപാൽ റിപ്പോർട്ടും ട്രഷറർ എസ്.എൻ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു. സാമൂഹ്യ സ്വാന്തന പെൻഷൻ വിതരണോദ്ഘാടനം ബ്ലോക്ക് സെക്രട്ടറി ഫ്രാൻസിസ് മാനുവൽ നിർവഹിച്ചു. വി.എൻ. ഭാസ്കരൻ നന്ദി പറഞ്ഞു. ഭാരവാഹികളായി കെ.എൽ. ജോസഫ് (പ്രസിഡന്റ് ), പി. വേണുഗോപാൽ (സെക്രട്ടറി), എസ്.എൻ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.