കൊച്ചി: കേരള വനിതാ കമ്മിഷന്റെ മദ്ധ്യമേഖലാ ഓഫീസും കമ്മിഷന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു.
വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതിദേവി, മേയർ എം. അനിൽകുമാർ, കമ്മിഷൻ അംഗങ്ങളായ എം.എസ്. താര, ഇ.എം. രാധ, ഷിജി ശിവജി, ഷാഹിദാ കമാൽ, വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കെ.ടി. നിസാർ അഹമ്മദ്, ടി.വി. അനുപമ, ഷാജി സുഗുണൻ, എ. പാർവതി മേനോൻ, ഡോ. പ്രേംന മനോജ് ശങ്കർ, രഞ്ജിനി സുകുമാരൻ, സോണിയ വാഷിങ്ടൺ എന്നിവർ സംസാരിച്ചു. കമ്മിഷൻ മുൻ അദ്ധ്യക്ഷ കെ.സി. റോസക്കുട്ടി, മുൻ അംഗം ഡോ. ലിസി ജോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കമ്മിഷന്റെ സംസ്ഥാനത്തെ മൂന്നാമത്തെ ഓഫീസാണ് എറണാകുളം നോർത്ത് പരമാര റോഡിലെ നഗര ദാരിദ്ര്യ ലഘൂകരണ വകുപ്പ് ഓഫീസ് കെട്ടിടത്തിന്റെ ഒന്നാംനിലയിൽ പ്രവർത്തനം ആരംഭിച്ചത്. കേരള വനിതാ കമ്മിഷൻ, ഒന്നാം നില, യു.പി.എ.ഡി ഓഫീസ് ബിൽഡിംഗ്, നോർത്ത് പരമാര റോഡ്, കൊച്ചി 18. എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0484 2926019, ഇമെയിൽ: : kwcekm@gmail.com.