
പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിലെ ബി.ജെ.പിയുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ, 15-ാം വാർഡിൽ താമസിക്കുന്ന വലിയപറമ്പ് വീട്ടിൽ അനിൽകുമാറിനു നിർമിച്ചുനൽകിയ ഭവനത്തിന്റെ താക്കാൽദാനം ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ നിർവ്വഹിച്ചു. കൊച്ചി മണ്ഡലം പ്രസിഡന്റ് ശിവദത്ത് പുളിക്കൽ അദ്ധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡന്റ് എൻ.എൽ.ജയിംസ്, ഒ.ബി.സി മോർച്ച ജില്ല വൈസ് പ്രസിഡന്റ് എൻ.എസ്. സുമേഷ്, ജില്ല കമ്മിറ്റിയംഗം കെ.കെ സുദേവൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ റാണി ഷൈൻ, പി.യു. രാജേഷ് കുമാർ, ട്രഷറർ കെ.എസ്.ശ്രീകാന്ത്, സെൽ കോ-ഓർഡിനേറ്റർ ഇ.എം.ജീജൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.എസ്. സലി, ജനറൽ സെക്രട്ടറി സന്തോഷ് പുളിക്കൽ എന്നിവർ സംസാരിച്ചു.
ബൂത്ത് പ്രസിഡന്റ് ശ്രീകാന്ത് കാരക്കോടത്ത്,സെക്രട്ടറി ജിതിൻ, ലിജിമോൻ, പ്രതീഷ്, വി.എൻ മോഹനൻ, ടി.ആർ. അജയഘോഷ്, കെ.ബി. മോഹൻലാൽ, സനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.