കൊച്ചി: മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ ഒരു പീഡനക്കേസ് കൂടി രജിസ്റ്റർ ചെയ്തു. ആസ്‌ട്രേലിയയിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇതോടെ അനീസിനെതിരെയുള്ള ലൈംഗിക ചൂണക്കേസുകളുടെ എണ്ണം നാലായി. അതേസമയം, നാല് യുവതികളിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തും. ആരോപണം ഉയർന്നതിന് പിന്നാലെ ഒളിവിൽപോയ അൻസാരിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. എയർപോർട്ടുകളിൽ ലുക്കൗട്ട് നോട്ടീസ് നൽകും.