കൊച്ചി: മോഡലുകൾ മരിച്ച കാറപകടക്കേസിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് കുറ്രപത്രം സമ‌ർപ്പിക്കും. കാർ ഓടിച്ച തൃശൂർ മാള സ്വദേശി അബ്ദുൾ റഹ്മാനാണ് ഒന്നാം പ്രതി. കാറിനെ പിന്തുടർന്ന ലഹരിപ്പാർട്ടികളുടെ സംഘാടകൻ സൈജു എം. തങ്കച്ചൻ, നമ്പർ 18 ഹോട്ടലുടമ റോ‌‌യ് വയലാട്ട് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.

തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന നമ്പർ 18 ഹോട്ടൽ ജീവനക്കാരായ മെൽവിൻ, വിഷ്ണു, ലിൻസൺ, ഷിജുലാൽ, അനിൽ എന്നിവരുൾപ്പെടെ എട്ടു പേരാണ് പ്രതികൾ. കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ പുലർച്ചെ ഒന്നിനാണ് മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പായിരുന്ന അഞ്ജന ഷാജൻ, കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് ആഷിഖ് എന്നിവരുടെ ജീവനെടുത്ത കാറപകടമുണ്ടായത്.