കൊച്ചി: മുളന്തുരുത്തി പ്രൈവറ്റ് ബസ് സ്റ്റാൻഡ് കെട്ടിടത്തിനു മുകളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അടുത്തിടെ കാണാതായ പടിഞ്ഞാറെ ആനമ്പാടത്ത് ചിറയിൽ പൗലോസിന്റെ മകൻ തോംസൺ പോളിന്റേ (37) താണ് മൃതദേഹം. മൂന്ന് ദിവസം പഴക്കമുണ്ട്. ദുർഗന്ധം വമിച്ചതോടെ ഇന്നലെ ഉച്ചയ്ക്ക് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. മുളന്തുരുത്തി പൊലീസും ഫോറൻസിക് വിദഗദ്ധരും സ്ഥലത്തെത്തി. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.