arrest

കൊച്ചി: സംസ്ഥാനത്തെ ആദ്യ പബ്ബെന്ന വിശേഷണത്തോടെ കൊച്ചി രവിപുരത്ത് തുറന്ന ഹാ‌ർബ‌ർ വ്യൂ ഫ്ലൈ ഹൈ ബാറിന്റെ മാനേജരെ എക്സൈസ് അറസ്റ്റ് ചെയ്തു. മദ്യം വിളമ്പാൻ വനിതകളെ നിയോഗിച്ചതിനാണ് നടപടി. അഞ്ച് റഷ്യൻ യുവതി​കളാണ് മദ്യം വിളമ്പിയത്. രാവ് ആഘോഷമാക്കാൻ പിന്നണി ഗായകരും ഡി​.ജെമാരും നടന്മാരും. അത്യാഡംബരത്തോടെ നവീകരിച്ച ബാറിന്റെ ഉദ്ഘാടനത്തിന്റെ തലേദിവസമായിരുന്നു ആഘോഷം.

വിദേശമദ്യച്ചട്ടം 27എ ലംഘിച്ച് വനിതകളെക്കൊണ്ട് മദ്യം വിളമ്പിച്ചതിനുപുറമെ സ്റ്റോക്ക് ബുക്ക് എഴുതാത്തതി​നും കേസെടുത്തു. മാനേജർ കണ്ണൂ‌ർ സ്വദേശി അബ്ദുൾ ഖാദറെ (50) പിന്നീട് ജാമ്യത്തിൽ വിട്ടു.

ശനിയാഴ്ച സന്ധ്യക്കായിരുന്നു ഫ്ളൈ ഹൈയുടെ ഗ്രാൻഡ് ഓപ്പണിംഗ്. തലേന്നു നടത്തിയ സോഫ്റ്റ് ലോഞ്ചിംഗിന് കൊഴുപ്പുകൂട്ടാനാണ് മുംബയി​ൽ നി​ന്ന് റഷ്യൻ വനിതകളെ ​എത്തിച്ചത്. അന്നു തന്നെ അവർ മടങ്ങി.

ബാറിലെത്തിയവ‌ർ പക‌ർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് എക്സൈസ് തി​ങ്കളാഴ്ച രാത്രി​ പരിശോധന നടത്തി​യത്. സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ അൻവ‌‌ർസാദത്ത് പ്രാഥമിക അന്വേഷണ റിപ്പോ‌ർട്ട് ഡെപ്യൂട്ടി കമ്മിഷണ‌ർക്ക് കൈമാറി. ലൈസൻസ് റദ്ദാക്കണമെന്ന് റിപ്പോ‌ർട്ടിൽ നിർദ്ദേശമുണ്ട്.

 എക്സൈസ് വാദം

വനിതകളെ മദ്യം വിളമ്പാൻ അനുവദിച്ച് തിരുവനന്തപുരത്തെ വൈറ്റ് ഡാമർ ഹോട്ടലിന് ഹൈക്കോടതി അനുവദിച്ച ഇളവ് സംസ്ഥാനത്തെ മുഴുവൻ ബാറുകൾക്കും ബാധകമല്ല. 2013ലെ വിദേശമദ്യച്ചട്ട ഭേദഗതിക്കെതിരെയായിരുന്നു 2014ലെ കേസ്. ഈ ഹോട്ടലിൽ ഇപ്പോഴും വനിതകൾ മദ്യം വിളമ്പുന്നുണ്ട്. സ്ത്രീകളെ വിളമ്പുകാരാക്കണമെങ്കിൽ അബ്കാരി ചട്ടങ്ങളിൽ ഭേദഗതി അനിവാര്യം. വിദേശവനിതകളെ മദ്യം വിളമ്പാൻ നിയോഗിച്ചതിനു പിന്നിൽ വിസ ചട്ടലംഘനമുണ്ടോയെന്നും പരിശോധിക്കും.

'എക്സൈസ് നടപടിക്കെതിരെ കോടതിയലക്ഷ്യക്കേസ് നൽകും. ലിംഗസമത്വത്തിന് വിരുദ്ധമായതിനാൽ വനിതാ കമ്മിഷനെയും സമീപിക്കും. കേരളത്തിലെ 40 ശതമാനം ബാർ ഹോട്ടലുകളിലും വനിതാജോലിക്കാരുണ്ട്".

- വി. സുനിൽകുമാർ, പ്രസിഡന്റ്, ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷൻ

 ബാ​റി​നെ​തി​രായ ന​ട​പ​ടി​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​യു​ടെ​ ​ലം​ഘ​നം

ബാ​റു​ക​ളി​ൽ​ ​സ്ത്രീ​ക​ൾ​ ​മ​ദ്യം​ ​വി​ള​മ്പു​ന്ന​തു​ ​ത​ട​യു​ന്ന​ ​വ്യ​വ​സ്ഥ​ക​ൾ​ ​ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് ​ഏ​ഴു​വ​ർ​ഷം​ ​മു​മ്പ് ​ഹൈ​ക്കോ​ട​തി​ ​വി​ധി​യെ​ഴു​തി​യി​രു​ന്നു.​ ​ഇ​തേ​ ​വ്യ​വ​സ്ഥ​ക​ളു​ടെ​ ​പേ​രി​ലാ​ണ് ​സ്ത്രീ​ക​ൾ​ ​മ​ദ്യം​ ​വി​ള​മ്പി​യെ​ന്നാ​രോ​പി​ച്ച് ​എ​റ​ണാ​കു​ള​ത്തെ​ ​ഹോ​ട്ട​ലി​നെ​തി​രെ​ ​എ​ക്സൈ​സ് ​കേ​സെ​ടു​ത്ത​ത്.​ ​കേ​ര​ള​ ​വി​ദേ​ശ​മ​ദ്യ​ ​ച​ട്ട​ത്തി​ലെ​ 27​ ​എ,​ ​എ​ഫ്.​ ​എ​ൽ​ ​-​ 3​ ​ലൈ​സ​ൻ​സി​ലെ​ ​ഒ​മ്പ​ത് ​എ​ ​എ​ന്നി​വ​യാ​ണ് ​സ്ത്രീ​ക​ൾ​ ​മ​ദ്യം​ ​വി​ള​മ്പു​ന്ന​തു​ ​ത​ട​യു​ന്ന​തി​നാ​യി​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.​ ​ഇ​തി​നെ​തി​രെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​സ്വ​കാ​ര്യ​ ​ബാ​ർ​ഹോ​ട്ട​ൽ​ ​ജീ​വ​ന​ക്കാ​രി​ക​ളാ​യി​രു​ന്ന​ ​ധ​ന്യ​മോ​ൾ,​ ​സോ​ണി​യ​ ​ദാ​സ് ​എ​ന്നി​വ​ർ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ൽ​ 2015​ ​ആ​ഗ​സ്റ്റ് 17​ ​നാ​ണ് ​ജ​സ്റ്റി​സ് ​ദാ​മ​ ​ശേ​ഷാ​ദ്രി​ ​നാ​യി​ഡു​ ​വി​ധി​ ​പ​റ​ഞ്ഞ​ത്.
ഭ​ര​ണ​ഘ​ട​ന​ ​ഉ​റ​പ്പു​ന​ൽ​കു​ന്ന​ ​തു​ല്യ​ത,​ ​തൊ​ഴി​ലെ​ടു​ക്കാ​നു​ള്ള​ ​സ്വാ​ത​ന്ത്ര്യം​ ​എ​ന്നി​വ​യു​ടെ​ ​ലം​ഘ​ന​മാ​യ​ ​ഈ​ ​വ്യ​വ​സ്ഥ​ക​ൾ​ ​ബാ​ധ​ക​മാ​കാ​തെ​ ​തൊ​ഴി​ലെ​ടു​ക്കാ​ൻ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ ​ഹ​ർ​ജി​ക്കാ​രു​ടെ​ ​ആ​വ​ശ്യ​വും​ ​സിം​ഗി​ൾ​ബെ​ഞ്ച് ​അ​നു​വ​ദി​ച്ചി​രു​ന്നു.
തൊ​ഴി​ലി​ട​ങ്ങ​ളി​ലെ​ ​അ​പ​ക​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​സ്ത്രീ​ക​ളെ​ ​ര​ക്ഷി​ക്കാ​നാ​ണ് ​ഈ​ ​വ്യ​വ​സ്ഥ​ക​ൾ​ ​എ​ന്നാ​യി​രു​ന്നു​ ​സ​ർ​ക്കാ​രി​ന്റെ​ ​വാ​ദം.​ ​സ്ത്രീ​ക​ൾ​ക്ക് ​ഏ​തൊ​ക്കെ​ ​ജോ​ലി​ക​ൾ​ ​ചെ​യ്യാ​നാ​വും,​ ​ചെ​യ്യാ​നാ​വി​ല്ല​ ​എ​ന്നൊ​ക്കെ​ ​സാ​ങ്ക​ല്പി​ക​മാ​യി​ ​വി​ല​യി​രു​ത്തി​ ​അ​വ​രു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​ലം​ഘി​ക്കാ​നാ​വി​ല്ലെ​ന്ന് ​മ​റ്റൊ​രു​ ​കേ​സി​ൽ​ ​ഹൈ​ക്കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും​ ​സിം​ഗി​ൾ​ബെ​ഞ്ച് ​വി​ധി​യി​ൽ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ഏ​തെ​ങ്കി​ലും​ ​ജോ​ലി​ ​സ്ത്രീ​ക​ൾ​ക്ക് ​ചെ​യ്യാ​നാ​വാ​ത്ത​ ​വി​ധം​ ​ക​ഠി​ന​മാ​ണെ​ന്ന് ​വി​ല​യി​രു​ത്തേ​ണ്ട​ത് ​അ​വ​ർ​ ​എ​ങ്ങ​നെ​ ​ആ​ ​ജോ​ലി​യെ​ ​കാ​ണു​ന്നു​വെ​ന്ന​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ക​ണ​മെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

 കോ​ട​തി​ ​വി​ധി​ച്ചി​ട്ടും​ ​മാ​റ്റി​യി​ല്ല​ ​ച​ട്ട​ങ്ങൾ

​ഹൈ​ക്കോ​ട​തി​ ​വി​ധി​ ​ഉ​ണ്ടാ​യെ​ങ്കി​ലും​ ​വ​നി​ത​ക​ൾ​ക്ക് ​മ​ദ്യ​ശാ​ല​ക​ളി​ലെ​ ​ജോ​ലി​ ​വി​ല​ക്കു​ന്ന​ ​ച​ട്ട​ങ്ങ​ൾ​ ​അ​ബ്കാ​രി​ ​നി​യ​മ​ത്തി​ൽ​നി​ന്ന് ​ഇ​തേ​വ​രെ​ ​മാ​റ്റി​യി​ട്ടി​ല്ല.​ ​ബെ​വ്കോ​ ​ഷോ​പ്പു​ക​ളി​ല​ട​ക്കം​ ​വ​നി​ത​ക​ൾ​ ​ഇ​പ്പോ​ൾ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ത് ​ഹൈ​ക്കോ​ട​തി​ ​വി​ധി​യു​ടെ​ ​പി​ൻ​ബ​ല​ത്തി​ലാ​ണ്.
അ​ബ്കാ​രി​ ​ഡി​സ്പോ​സി​ബി​ൾ​ ​റൂ​ൾ​ 7​ ​(37​)​പ്ര​കാ​രം​ ​ഒ​രു​ ​വി​ധ​ത്തി​ലു​ള്ള​ ​മ​ദ്യ​ശാ​ല​ക​ളി​ലും​ ​സ്ത്രീ​ക​ളെ​ ​ജോ​ലി​ ​ചെ​യ്യി​ക്കാ​ൻ​ ​പാ​ടി​ല്ല.​ ​ബെ​വ്കോ​യി​ൽ​ ​ഷോ​പ്പ് ​അ​സി​സ്റ്ര​ന്റ് ​ത​സ്തി​ക​യു​ടെ​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​നി​ന്നു​ള്ള​ ​നി​യ​മ​നം​ ​ന​ട​ന്ന​പ്പോ​ൾ​ ​വ​നി​ത​ക​ളെ​ ​ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചു.​ ​വ​നി​ത​ക​ളെ​ ​വി​ല​ക്കു​ന്ന​ത് ​ഭ​ര​ണ​ഘ​ട​നാ​ ​വി​രു​ദ്ധ​മെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​വി​ധി​ച്ചു.​ ​തു​ട​ർ​ന്നാ​ണ് ​നി​യ​മ​നം​ ​ന​ൽ​കി​ത്.
ഫോ​റി​ൻ​ ​ലി​ക്വ​ർ​ ​നി​യ​മ​ത്തി​ലെ​ 27​(​എ​)​ ​ച​ട്ട​പ്ര​കാ​ര​വും​ ​മ​ദ്യ​ശാ​ല​ക​ളി​ൽ​ ​വ​നി​ത​ക​ളെ​ ​നി​യോ​ഗി​ക്കാ​ൻ​ ​പാ​ടി​ല്ല.​ ​ഇ​തും​ ​ഭ​ര​ണ​ഘ​ട​നാ​ ​വി​രു​ദ്ധ​മാ​ണെ​ണ് ​ഹൈ​ക്കോ​ട​തി​ ​വി​ധി​ച്ചി​രു​ന്നു.​ ​ര​ണ്ടു​ ​ച​ട്ട​ങ്ങ​ളി​ലും​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ​ ​കേ​സെ​ടു​ക്കാ​നാ​വും.