
കൊച്ചി: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഹൈക്കോടതിയുടെ പേരിലുള്ള വ്യാജരേഖ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചെന്ന പരാതിയിൽ അഭിഭാഷകനെതിരെ തുടർനടപടി വേണ്ടെന്ന് ഹൈക്കോടതി. തിരുവനന്തപുരം തൈക്കാട് സ്വദേശി പ്രശാന്ത് കുമാറിന്റെ മുൻകൂർ ജാമ്യഹർജിയിൽ കോടതി ഉത്തരവുണ്ടെന്ന തെറ്റിദ്ധാരണയിൽ അഭിഭാഷകനു സംഭവിച്ച പിഴവാണിതെന്നു ബോദ്ധ്യപ്പെട്ടെന്നും പ്രതി പിന്നീട് പൊലീസിന്റെ പിടിയിലായെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവ്.