പനങ്ങാട്: മുസ്ലീംലീഗ് കുമ്പളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി. മുസ്ലീംലീഗ് കുമ്പളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഡോ. ഹക്കിം കെ. ഇബ്രാഹിം അദ്ധ്യക്ഷനായി. പനങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ആർ. രാജേഷ്, ഐ.എൻ.ടി.യു.സി സെക്രട്ടറി സിദ്ദിഖ് കടേപ്പറമ്പ്, മുസ്ലീംലീഗ് സംസ്ഥാന കൗൺസിൽ അംഗം അഡ്വ.സി.എം. ഇബ്രാഹിം ഹാജി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.പി.എം. മുഹമ്മദ് ഹസൻ തുടങ്ങിയവർ പ്രസംഗിച്ചു.