നെട്ടൂർ: കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) മരട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മരട് വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. കർഷകത്തൊഴിലാളി പെൻഷൻ പ്രതിമാസം 3000 രൂപയായി ഉയർത്തുക, തൊഴിലുറപ്പു തൊഴിലാളികൾക്കുള്ള ഒരു ദിവസത്തെ വേതനം 600 രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കുമ്പളം രാജപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എ.കെ. കാർത്തികേയൻ അദ്ധ്യക്ഷനായി. എ.ആർ. പ്രസാദ്, എ.എസ്. വിനീഷ്, പി.കെ. ഷാജി എന്നിവർ പ്രസംഗിച്ചു.