പറവൂർ: പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ചരിത്രം സത്യവും മിഥ്യയും സെമിനാർ ജോയ് ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എഴുപുന്ന ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളായി ലൈബ്രറി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.എം. മനാഫ്, യേശുദാസ് പറപ്പിള്ളി, രശ്മി അനിൽകുമാർ എന്നിവരെ ആദരിച്ചു. പി.കെ. രമാദേവി, ഷെറീന ബഷീർ, വി.എസ്. സന്തോഷ്, ടി.വി. ഷൈവിൻ, പി.പി. സുകുമാരൻ എന്നിവർ സംസാരിച്ചു.