കൊച്ചി: കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി (കെൽസ) മാർച്ച് 12നു നടത്തിയ ലോക് അദാലത്തിൽ 193.32 കോടി രൂപയുടെ കേസുകൾ തീർപ്പാക്കി. പെറ്റി കേസുകൾ തീർപ്പാക്കിയ വകയിൽ സർക്കാരിലേക്ക് 7.53 കോടി രൂപ ഈടാക്കിയെന്നും കെൽസ മെമ്പർ സെക്രട്ടറി പത്രക്കുറിപ്പിൽ അറിയിച്ചു. വിവിധ കോടതികളുടെ പരിഗണനയിലുണ്ടായിരുന്ന 12,606 കേസുകളും കോടതിയിലേക്ക് എത്തിയിട്ടില്ലാത്ത 9,910 തർക്കങ്ങളുമടക്കം 22,516 കേസുകൾ തീർപ്പാക്കി. ഇതിനു പുറമേ എം.എ.സി.ടി കോടതികളിൽ നിലവിലുണ്ടായിരുന്ന 4,122 കേസുകളും മജിസ്ട്രേട്ട് കോടതികളിലുണ്ടായിരുന്ന 69,635 പെറ്റി കേസുകളും തീർപ്പാക്കിയിരുന്നു. അടുത്ത ലോക് അദാലത്ത് മേയ് 14നു നടക്കും.