പറവൂർ: വിഷുവിനോടനുബന്ധിച്ച് ചേന്ദമംഗലം പാലിയം മാറ്റച്ചന്ത ഏപ്രിൽ 11ന് ആരംഭിച്ച് 14ന് സമാപിക്കും. മൺപാത്രങ്ങൾ, പരമ്പരാഗത വസ്തുക്കളായ മുറം, കുട്ട, പായ, കാർഷിക വിഭവങ്ങൾ, കുടുംബശ്രീ ഉത്പന്നങ്ങൾ, വിവിധയിനം മാമ്പഴങ്ങൾ, മകുടം, വിവിധയിനം പൂച്ചെടികൾ, നാടൻ ഭക്ഷണങ്ങൾ, പച്ചക്കറിത്തൈകൾ എന്നിവയ്ക്ക് പ്രത്യേക സ്റ്റാളുകൾ ഉണ്ടാകും. എല്ലാദിവസവും വൈകിട്ട് സാംസ്കാരികസദസ് നടക്കും. മാറ്രച്ചന്ത നടത്തിപ്പിനായി 101 അംഗ സംഘാടകസമിതിക്ക് രൂപംനൽകി. ദിവ്യ ഉണ്ണിക്കൃഷ്ണൻ (ചെയർപേഴ്സൺ), പി.കെ. സെയ്തു (കൺവീനർ), ബെന്നി ജോസഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.