പള്ളുരുത്തി: പള്ളുരുത്തി ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന കാവടി ഘോഷയാത്രകൾ വർണ്ണവിസ്മയത്താലും ചടുലമായ ചുവടുകളാലും കാണികളെ വിസ്മയിപ്പിച്ചു. രാവിലെ കുട്ടികളുടെ അഭിഷേകക്കാവടികൾ നടന്നു. വൈകിട്ട് ഏഴരയോടെ കാവടി ഘോഷയാത്രകൾ ക്ഷേത്രാങ്കണത്തിൽ എത്തി. കരകാട്ടം, ബൊമ്മ, പാൽക്കാവടി, പീലിക്കാവടി, മലബാർ തെയ്യം തുടങ്ങിയവ ഘോഷയാത്രയിൽ അണിനിരന്നു.

ഇന്ന് പള്ളിവേട്ട മഹോത്സസവം രാവിലെ 8 മുതൽ ശ്രീബലി, 11 ന് ഉത്സവബലി, 11.30 മുതൽ പ്രസാദ ഊട്ട്, 2 ന് ഉത്സവബലി ദർശനം, 3 മുതൽ പകൽപ്പൂരം, 6 ന് വയലിൻ ഡ്യുയറ്റ്, 9 ന് നിത്യ മാമൻ ആൻഡ് പാർട്ടിയുടെ സൂപ്പർ ഹിറ്റ് ഗാനമേള, 9 ന് കരിമരുന്ന് പ്രയോഗം.,9.30 ന് നൃത്തനൃത്ത്യങ്ങൾ, പുലർച്ചെ 1 ന് പള്ളിവേട്ടയ്ക്ക് പുറപ്പാട്.

17 ന് ആറാട്ട് മഹോത്സവം. രാവിലെ 10ന് ആനയൂട്ട്, 11 ന് പ്രസാദമൂട്ട്, 3 ന് പകൽപ്പൂരം, 6.30ന് ശാലിനി നിമേഷ് പാർട്ടിയുടെ ഭക്തിഗാനമേള, 9 ന് കരിമരുന്ന് പ്രയോഗം, തുടർന്ന് സ്വർണ്ണകുംഭത്തിൽ കാണിക്കയിടൽ, 9 ന് അൻവർ സാദത്ത് നയിക്കുന്ന മെഗാഷോ, 9 ന് ശ്രീഭവാനീശ്വരന് പുഷ്പാഭിഷേകം, പുലർച്ചെ 1 ന് ആറാട്ടിനു പുറപ്പാട്.

തന്ത്രി എൻ.വി. സുധാകരൻ, മേൽശാന്തി പി.കെ.മധു എന്നിവർ ക്ഷേത്രച്ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ക്ഷേത്രം ഭാരവാഹികളായ എ. കെ. സന്തോഷ്, സി.ജി.പ്രതാപൻ, കെ.ആർ.വിദ്യാനാഥ് എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിക്കും.