അങ്കമാലി: ആഴകം കെ.പി.ജി ഗ്രന്ഥശാല സംസ്കാര പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വനിതാവേദിയും യുവവേദിയും ആരംഭിച്ചു. വേദികവനിതാവേദി, യുവത യുവവേദി ഉദ്ഘാടനം കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാറും ദേശീയ വായനശാല സെക്രട്ടറി ഹരിപ്രസാദ് നാരായണനും ചേർന്ന് നിർവഹിച്ചു. വായനശാല വൈസ് പ്രസിഡന്റ് കെ.പി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.സി. സന്തോഷ്‌കുമാർ, ജിഷ സുനിൽകുമാർ, മിനി ഡേവിസ്, സവിത നാരായണൻ, വൈശാഖ് ശശികുമാർ, സിൽജി തോമസ് എന്നിവർ പ്രസംഗിച്ചു.