 
മൂവാറ്റുപുഴ: കർഷക തൊഴിലാളി പെൻഷൻ ഉപാധി കൂടാതെ 3000 രൂപയാക്കി വർദ്ധിപ്പിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ കുടിശികതീർത്ത് വിതരണം ചെയ്യുക, തൊഴിലുറപ്പ് പദ്ധതിവഴി 200 ദിവസത്തെ തൊഴിലും 600 രൂപ കൂലിയും ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) മാറാടി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറാടി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ബി.കെ.എം.യു മണ്ഡലം പ്രസിഡന്റ് പി കെ ബാബുരാജ് ഉദ്ഘാടനം ചെയ്തു.പി.എസ്.ശിവൻ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. മനോജ്, സി.ജെ. ബാബു, എൻ.കെ. പുഷ്പ, സരള രാമൻ നായർ, പി.വൈ. നൂറുദ്ദീൻ, കെ.ബി. ബിനീഷ്‌കുമാർ, കെ.പി. രാജു എന്നിവർ സംസാരിച്ചു.