
തൃക്കാക്കര: ഖാദി വസ്ത്രങ്ങളുടെ പ്രചരണാർത്ഥം കേരള ബാങ്ക് സംഘടിപ്പിച്ച ജീവനക്കാർക്കുള്ള ഖാദി വസ്ത്ര വിതരണോദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവ്വഹിച്ചു. ബാങ്ക് ബോർഡ് ഒഫ് മാനേജ്മെന്റ് അംഗം അഡ്വ.മാണി വിതയത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഖാദി ബോർഡ് സെക്രട്ടറി ഡോ. കെ.എ രതീഷ്, കേരള ബാങ്ക് ഐ.ടി വിഭാഗം ജനറൽ മാനേജർ രാജേഷ് എ.ആർ, കോർപ്പറേറ്റ് ബിസിനസ് ഓഫീസ് ജനറൽ മാനേജർ ഡോ.എൻ .അനിൽകുമാർ, കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ സോണി കോമത്ത്, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഡയറക്ടർ കെ.വി ഗിരീഷ്കുമാർ,ഡെപ്യൂട്ടി ജനറൽ മാനേജർ സാനുരാജ് പി.എസ്, കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി ഷാജു.പി.ജി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജീവനക്കാർക്കുളള ഖാദി വസ്ത്രം പി.ജയരാജൻ കൈമാറി.