milma
നാഷ ണൽ സീഡ് കോർപ്പറേഷന്റെയും മിൽമ എറണാകുളം മേഖലാ യൂണിയന്റെയും ആഭിമുഖ്യത്തിൽ കർഷക പരിശീലന പരിപാടി മിൽമ ചെയർമാൻ ജോൺ തെരുവത്ത് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: നാഷണൽ സീഡ് കോർപ്പറേഷന്റെയും മിൽമ എറണാകുളം മേഖലാ യൂണിയന്റെയും ആഭിമുഖ്യത്തിൽ കർഷക പരിശീലന പരിപാടി വാളകം ക്ഷീരോത്പാദക സംഘത്തിൽവച്ച് നടന്നു. യോഗം മിൽമ ചെയർമാൻ ജോൺ തെരുവത്ത് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം.പി. ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. മേഖലാ യൂണിയൻ മെമ്പർമാരായ പി.എസ്. നജീബ്, ലിസി സേവ്യർ, എൻ.എസ്.സി റീജിയണൽ മാനേജർ പി.പി. ഐഷ , ആർ. പൂർണിമ, അബ്രാഹം പണ്ടപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു. കർഷകർക്ക് മികച്ചഇനം പുൽവിത്ത് വിതരണം ചെയ്യുമെന്ന് ജോൺ തെരുവത്ത് അറിയിച്ചു.