കാലടി: ജില്ലാ ആഭരണ നിർമ്മാണ തൊഴിലാളി യൂണിയൻ (സി .ഐ. ടി.യു) ആലുവ ഏരിയാ കൺവെൻഷൻ സി.പി.എം ആലുവ ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു.എ.എൻ. രാജൻ അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി ടി വി. രാജൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. എ.എൻ. രാജൻ (പ്രസിഡന്റ്), എ.കെ. മോഹനൻ, കെ.എം.വേണു (വൈസ് പ്രസിഡന്റുമാർ), എ.സി. അനിൽകുമാർ (സെക്രട്ടറി), പി.കെ. ഗോപി (ജോ. സെക്രട്ടറി), അനിൽ ഏകലവ്യ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ ആഭരണ മേഖലയിൽ പണിയെടുക്കുന്ന മുഴുവൻ തൊഴിലാളികളും പങ്കെടുക്കാൻ തീരുമാനിച്ചു.