sn-college
പി.എച്ച്.ഡി ലഭിച്ച കെടാമംഗലം എസ്.എൻ. കോളേജിലെ കൊമേഴ്സ് വിഭാഗം അദ്ധ്യാപകനായ എസ്. സൈലേഷിന് കോളേജ് മാനേജർ ഹരി വിജയൻ പുരസ്കാരം സമ്മാനിക്കുന്നു.

പറവൂർ: എച്ച്.ആർ മാനേജുമെന്റിൽ പി.എച്ച്.ഡി ലഭിച്ച കെടാമംഗലം എസ്.എൻ കോളേജിലെ കൊമേഴ്സ് വിഭാഗം അദ്ധ്യാപകനായ എസ്. സൈലേഷിനെ കോളേജ് മാനേജുമെന്റും അദ്ധ്യാപകരും ചേർന്ന് അനുമോദിച്ചു. കോളേജ് മാനേജർ ഹരി വിജയൻ ഉപഹാരം സമ്മാനിച്ചു. പ്രിൻസിപ്പൽ പ്രൊഫ. രംഗനാഥൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്.ഒ.ഡിമാരായ അമ്പിളി, ആതിര, നീതു തുടങ്ങിയവർ സംസാരിച്ചു.