
പള്ളുരുത്തി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ സാമ്പത്തിക നയങ്ങൾക്കെതിരെ 28,29 തീയതികളിലായി നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാൻ കെ.എം.സി.എസ്.യു ജില്ലാ വെസ്റ്റ് കൺവെൻഷൻ തീരുമാനിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എസ്. മിനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുദർശന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സ്റ്റാലിൻ ജോസ് സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.വി. സതീഷൻ, പി.ഡി.സാജൻ, സംസ്ഥാന കമ്മിറ്റി അംഗം വിനു ജോസഫ്, ജില്ലാ ട്രഷറർ ഡോ.വി.ആർ. ചിത്ര, ജില്ലാ വനിത കൺവീനർ സുഷ ജോർജ്ജ് എന്നിവർ സംസാരിച്ചു. ഫെബ്രുവരിയിൽ സർവ്വീസിൽ നിന്നും വിരമിച്ച ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. ജനാർദ്ദനനെ കൺവെൻഷൻ യാത്രയയപ്പു നൽകി. എൻ.ഇ. സൂരജ് നന്ദി പറഞ്ഞു.