വരാപ്പുഴ: ഏപ്രിൽ 14ന് ശേഷം കെട്ടുകൾ പൊക്കാളി കൃഷിക്ക് ഒരുക്കണമെന്നും പാതാളം ബണ്ടിന്റെ അശാസ്ത്രീയമായ പ്രവർത്തനംമൂലം രാസമാലിന്യങ്ങൾ പുഴയിൽ കലർന്ന് മത്സ്യസമ്പത്ത് നശിക്കുന്നത് ഒഴിവാക്കണമെന്നും മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കളമശ്ശേരി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. സി.ബി. നിജീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. തോമസ്, കെ.ജെ. സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ജെ. തോമസ് (പ്രസിഡന്റ്), വി.പി. ഡെന്നി, സിന്ധു ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), സി.ബി. നിജീഷ് (സെക്രട്ടറി), മിഥുൻ ജോസഫ്, എസ്.എം. സന്ദീപ് (ജോയിന്റ് സെക്രട്ടറിമാർ), പി.കെ. സത്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.