മൂവാറ്റുപുഴ: സംസ്ഥാനബഡ്ജറ്റിൽ 6 ബൈപ്പാസുകൾ നിർമ്മിക്കുന്നതിനും സ്ഥലം ഏറ്റെടുക്കുന്നതിനും തുക വകയിരുത്തിയ പശ്ചാത്തലത്തിൽ നിർദ്ദിഷ്ട മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകളുടെ സ്ഥലമേറ്റെടുപ്പിന് മുൻഗണന നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കേരളത്തിലെതന്നെ ഏറ്റവും വാഹനസാന്ദ്രതയുള്ള നിലവിലെ കൊച്ചിതേനി എൻ.എച്ച് 85ൽ മൂവാറ്റുപുഴ, കോതമംഗലം ബൈപ്പാസുകൾ നിർമ്മിക്കുന്നതിന് 30വർഷങ്ങൾക്കു മുമ്പ് പദ്ധതി പ്രഖ്യാപിച്ച് എൻ.എച്ച് വിഭാഗം 30മീറ്റർ അലൈൻമെന്റ് ഉറപ്പിച്ച് കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ മൂവാറ്റുപുഴ ബൈപ്പാസ് 4 കിലോമീറ്ററും കോതമംഗലം ബൈപ്പാസ് 3.5 കിലോമീറ്ററും ദൂരം മാത്രമാണുള്ളത്.