ആലുവ: എറണാകുളം റൂറൽ ജില്ലാ പൊലീസിനായി ആലുവയിൽ നിർമ്മിക്കുന്ന മന്ദിരത്തിന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് ശിലയിട്ടു. അഡീഷണൽ എസ്.പി കെ. ലാൽജി, ഡിവൈ.എസ്.പിമാരായ ആർ. റാഫി, വി. രാജീവ്, റെജി പി. എബ്രഹാം, സക്കറിയ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
നിലവിലുള്ള ജില്ലാ പൊലീസ് ആസ്ഥാനത്തിനടുത്ത് തന്നെയാണ് പുതിയമന്ദിരം പണിയുന്നത്. ഇതോടൊപ്പം ജില്ലാ ട്രെയിനിംഗ് സെന്ററും ഉണ്ടാകും. ജില്ലയിലെ മുഴുവൻ സ്‌പെഷ്യൽ യൂണിറ്റുകളും ഇവിടെ പ്രവർത്തിക്കും. 36,000 സ്‌ക്വയർ ഫീറ്റിൽ അഞ്ചുനിലകളിലായി കെട്ടിടം ഉയരും. മൂന്നുവർഷം കൊണ്ട് പണി പൂർത്തിയാക്കുമെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.