പള്ളുരുത്തി: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കണ്ണമാലി പള്ളിയിൽ ഔസേപ്പ് പിതാവിന്റെ നേർച്ച തിരുനാൾ 19 ന് നടക്കും. തിരുനാളിന് 15 ന് കൊടിയേറി. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും നേർച്ചസദ്യ ഒഴിവാക്കി.എന്നാൽ ടിൻ നേർച്ച പായസവും നേർച്ച ബണ്ണും പാർസൽ നൽകും.വ്യാഴാഴ്ച മുതൽ വൈകിട്ട് പ്രത്യേക നൊവേന ഉണ്ടായിരിക്കും തിരുനാൾ ദിവസം നടക്കുന്ന സമൂഹ ദിവ്യബലിക്ക് കൊച്ചി മെത്രാൻ ഡോ.ജോസഫ് കരിയിൽ മുഖ്യ കാർമ്മികത്വം വഹിക്കും.ഫാ.ജോസഫ് അണ്ടിശേരിയിൽ, ഫാ.ജോഷി ഏലശേരി, ഫാ.ടോമി തോമസ്, ടി.എ.ജോർജ് തുടങ്ങിയവർ അറിയിച്ചു.സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധി ഭക്തർ പള്ളിയിൽ എത്തിച്ചേരും. രാത്രിയിൽ പ്രത്യേക ബസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.