കാലടി: ചാലക്കുടി ഇടതുകര തോട്ടകം കാലടി മറ്റൂർ ഭാഗത്തേക്കുള്ള ബ്രാഞ്ച് കനാലിൽ ഒഴുക്ക് തടഞ്ഞുനിന്ന വലിയ തടിക്കഷണം പ്രദേശത്തെ യുവജനതയുടെ നേതൃത്വത്തിൽ കനാലിൽനിന്ന് നീക്കംചെയ്തു. കഴിഞ്ഞവർഷം ഒഴുകിവന്ന തടിക്കഷണം കനാലിൽ വന്നടിഞ്ഞതിനാൽ ചപ്പുചവറുകളുടെ കൂമ്പാരംമൂലം ജലവിതരണം തടസപ്പെട്ടിരുന്നു. എൽദോ ജോൺ, മനോജ് പാതാപ്പിള്ളി, കുഞ്ഞുമോൻ, ജവീൺ ജയൻ, എൽദോ ജോർജ്, ഷാജി, സിജോ എന്നിവർ നേതൃത്വം നൽകി.