besball

മ​ട്ടാ​ഞ്ചേ​രി​:​ ​സം​സ്ഥാ​ന​ ​സ​ബ് ​ജൂ​നി​യ​ർ​ ​ബേ​സ്ബാ​ൾ​ ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ഫോ​ർ​ട്ടു​കൊ​ച്ചി​ ​പ​രേ​ഡ് ​മൈ​താ​നി​യി​ൽ​ ​ആ​രം​ഭി​ച്ചു.​ ​അ​ന്ത​ർ​ദേ​ശീ​യ​ ​ക്രി​ക്ക​റ്റ്‌​ ​താ​രം​ ​എ​സ്.​ ​ശ്രീ​ശാ​ന്ത് ​മ​ത്സ​രം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌​തു.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ടി.​പി.​ ​ആ​ന​ന്ദ് ​ലാ​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സ്പോ​ർ​ട്സ് ​അ​തോ​റി​റ്റി​ ​ഒഫ് ​ഇ​ന്ത്യ​ ​മു​ൻ​ ​ക്രി​ക്ക​റ്റ്‌​ ​പ​രി​ശീ​ല​ക​ൻ​ ​റോ​ബി​ൻ.​ ​സി​ .​ ​മേ​നോ​ൻ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​നി​ർ​വ്വ​ഹി​ച്ചു.​ ​കേ​ര​ള​ ​സ്പോ​ർ​ട്സ് ​കൗ​ൺ​സി​ൽ​ ​അം​ഗം​ ​കെ.​എം.​ ​ഷാ​ഹു​ൽ​ ​ഹ​മീ​ദ്,​ ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​എം.​ ​അ​ൻ​സാ​രി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​വി​ഭാ​ഗം​ ​ഫൈ​ന​ലി​ൽ​ ​ചൊ​വ്വാ​ഴ്ച്ച​ ​ആ​തി​ഥേ​യ​രാ​യ​ ​എ​റ​ണാ​കു​ളം​ ​കോ​ഴി​ക്കോ​ടി​നെ​ ​നേ​രി​ടും.​ എറണാകുളം കണ്ണൂരിനെ 4-1 നും, കോഴിക്കോട് പാലക്കാടിനെ 3-2 നും പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്​. ആ​ൺ​കു​ട്ടി​ക​ളു​ടെ​ ​വി​ഭാ​ഗം​ ​മ​ത്സ​ര​ങ്ങ​ൾ​ ​ചൊ​വ്വാ​ഴ്ച്ച നടക്കും.