കൊ​ച്ചി​ ​:​ ​സ്വ​കാ​ര്യ​ ​ബ​സു​ക​ളി​ൽ​ ​നി​രോ​ധി​ച്ച​ ​മ്യൂ​സി​ക് ​സി​സ്റ്റം​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​സ്വീ​ക​രി​ക്കാ​ൻ​ ​ഗ​താ​ഗ​ത​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ട്രാ​ൻ​സ്പോ​ർ​ട്ട് ​ക​മ്മി​ഷ​ണ​റു​ടെ​ ​നി​ർ​ദ്ദേ​ശം.​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ജ​സ്റ്റി​സ് ​ആ​ന്റ​ണി​ ​ഡൊ​മി​നി​ക്കി​ന്റെ​ ​ഉ​ത്ത​ര​വി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ന​ട​പ​ടി.​ ​റീ​ജി​യ​ണ​ൽ​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ഓ​ഫീ​സ​ർ​മാ​ർ,​ ​ഡെ​പ്യൂ​ട്ടി​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ക​മ്മി​ഷ​ണ​ർ​മാ​ർ,​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​റീ​ജി​യ​ണ​ൽ​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ഓ​ഫീ​സ​ർ​മാ​ർ​ ​എ​ന്നി​വ​ർ​ക്കാ​ണ് ​നി​ർ​ദ്ദേ​ശം.​ ​അ​ന​ധി​കൃ​ത​മാ​യി​ ​മ്യൂ​സി​ക് ​സി​സ്റ്റം​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ​പ​രി​ശോ​ധി​ക്കാ​ൻ​ 2021​ ​ഡി​സം​ബ​ർ​ 18​ ​മു​ത​ൽ​ 22​ ​വ​രെ​ ​സ്‌​പെ​ഷ്യ​ൽ​ ​ഡ്രൈ​വ് ​ന​ട​ത്തി​ 715​ ​വാ​ഹ​ന​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ച് 202750​ ​രൂ​പ​ ​പി​ഴ​യി​ട്ടു.​ ​പി​ഴ​ ​ഈ​ടാ​ക്കി​യ​ ​ബ​സു​ക​ളി​ലെ​ ​അ​ന​ധി​കൃ​ത​ ​മ്യൂ​സി​ക് ​സി​സ്റ്റം​ ​അ​ഴി​ച്ചു​മാ​റ്റി.​ ​മ​നു​ഷ്യാ​വ​കാ​ശ​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​അ​ക്ബ​ർ​ ​അ​ലി​യു​ടെ​ ​പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ​ന​ട​പ​ടി.