മരട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മരട് യൂണിറ്റിന്റെ 30-ാം വാർഷിക സമ്മേളനം നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. മാങ്കായിൽ സ്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഉന്നത വിജയം നേടിയവരെ നഗരസഭ പ്രതിപക്ഷ നേതാവ് സി.ആർ. ഷാനവാസ് അനുമോദിച്ചു. 75 വയസ് പൂർത്തിയാക്കിയ അംഗങ്ങളെ ടി.പി. ആന്റണി പെന്നാടയണിയിച്ച് ആദരിച്ചു. പ്രസിഡന്റ് കെ.ആർ. ജോസഫ് അദ്ധ്യക്ഷനായി. സി.കെ. വേണു, കെ.കെ. സുരേന്ദ്രൻ, എൻ.കെ. അബ്ദുൽ മജീദ്, എൻ. വിനോദിനി, എം.എം. മോഹനൻ, ടി.എസ്. ഐഷ, കെ.ആർ. അജയൻ തുടങ്ങിയവർ സംസാരിച്ചു. കെ.ആർ. ജോസഫ് (പ്രസിഡന്റ്), സി.കെ. വേണു (സെക്രട്ടറി), പി.എം. അജയകുമാർ (ട്രഷറർ) എന്നിവരെ മരട് യൂണിറ്റ് ഭാരവാഹികളായി തിരഞ്ഞെടുത്തു.