കാലടി: വീണ്ടും പരിഹസിക്കപ്പെടുന്ന സ്ത്രീത്വം എന്ന വിഷയത്തിൽ എസ്.എൻ.ഡി.പി ലൈബ്രറിയുടെ സാംസ്കാരിക കൂട്ടായ്മയായ ബുധസംഗമത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ജനത പ്രദീപ് വിഷയം അവതരിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ കാലടി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് രാധാ മുരളീധരൻ അദ്ധ്യക്ഷയായി.