vaccine

കൊ​ച്ചി​:​ ​ജി​ല്ല​യി​ലെ​ 12​ ​മു​ത​ൽ​ 14​ ​വ​യ​സു​വ​രെ​യു​ള്ള​ ​കു​ട്ടി​ക​ളു​ടെ​ ​കൊ​വി​ഡ് ​വാ​ക്സി​നേ​ഷ​ന് ​ഇ​ന്ന് ​തു​ട​ക്ക​മാ​കും.​ ​ജി​ല്ലാ,​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​ക​ളി​ലും​ ​കോ​ർ​ബി​വാ​ക്‌​സ് ​ആ​ണ് ​ന​ൽ​കു​ന്ന​ത്.​ ​കൊ​വി​ൻ​ ​പോ​ർ​ട്ട​ലി​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​വ​ർ​ക്ക് ​ഉ​ച്ച​യ്ക്ക് 1​ ​മു​ത​ൽ​ 5​ ​വ​രെ​യാ​ണ് ​വാ​ക്സി​ൻ​ ​ന​ൽ​കു​ക.
വാ​ക്‌​സി​നേ​ഷ​ൻ
​ ​ഇ​ന്ന​ലെ
ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​കൊ​വി​ഡ് ​വാ​ക്‌​സി​നേ​ഷ​നി​ൽ​ 3,541​ ​ഡോ​സ് ​വി​ത​ര​ണം​ ​ചെ​യ്തു.​ ​ഇ​തി​ൽ​ 286​ ​ആ​ദ്യ​ ​ഡോ​സും​ 2,413​ ​സെ​ക്ക​ൻ​ഡ് ​ഡോ​സു​മാ​ണ്.​ ​കൊ​വി​ഷീ​ൽ​ഡ് 1,270​ഡോ​സും​ 2,271​ഡോ​സ് ​കൊ​വാ​ക്‌​സി​നു​മാ​ണ് ​വി​ത​ര​ണം​ ​ചെ​യ്ത​ത്.
ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​കർ,​ ​മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ക്കു​ള്ള​ ​ക​രു​ത​ൽ​ ​ഡോ​സാ​യി​ 842​ ​ഡോ​സ് ​വാ​ക്‌​സി​നാ​ണ് ​ഇ​ന്ന​ലെ​ ​വി​ത​ര​ണം​ ​ചെ​യ്ത​ത്.​ ​ആ​കെ​ 1,05,755​ ​ഡോ​സ് ​മു​ൻ​ക​രു​ത​ൽ​ ​ഡോ​സ് ​ന​ൽ​കി.
വാ​ക്‌​സി​നേ​ഷ​ൻ​
​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ
60,34,082​ഡോ​സ് വാക്സിൻ നൽകി. 32,15,288​ ​ആ​ദ്യ​ ​ഡോ​സും​ 27,13,039​ ​സെ​ക്ക​ന്റ് ​ഡോ​സും​ ​ന​ൽ​കി.​ ​ഇ​തി​ൽ​ 52,36,546​ഡോ​സ് ​കൊ​വീ​ഷീ​ൽ​ഡും​ 7,80,782​ഡോ​സ് ​കൊ​വാ​ക്‌​സി​നും​ 16,754​ഡോ​സ് ​സു​പ്ട്‌​നി​ക് ​വാ​ക്‌​സി​നു​മാ​ണ്.
ഇരുനൂറിൽ
താ​ഴെ കൊ​വി ഡ്
ജി​ല്ല​യി​ലെ​ ​കൊ​വി​ഡ് ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ 200​ൽ​ ​താ​ഴെ​യാ​യി.​ 187​പേ​ർ​ക്കാ​ണ് ​ഇ​ന്ന​ലെ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ 213​പേ​ർ​ ​രോ​ഗ​മു​ക്തി​ ​നേ​ടി.​
175​ ​പേ​രെ​ക്കൂ​ടി​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.​ ​വീ​ടു​ക​ളി​ൽ​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ഉ​ള്ള​വ​രു​ടെ​ ​ആ​കെ​ ​എ​ണ്ണം​ 2,528​ ​ആ​ണ്.​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 17,77.