തൃക്കാക്കര: രാജ്യത്തെ പത്ത് കേന്ദ്ര തൊഴിലാളി സംഘടനകളുടേയും കേന്ദ്ര ,സംസ്ഥാന സർക്കാർ പൊതുമേഖലാ ജീവനക്കാരുടെ അഖിലേന്ത്യ ഫെസറേഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ 28, 29 തീയതികളിൽ നടത്തുന്ന പൊതു പണിമുടക്കിനോടനുബന്ധിച്ച് കാക്കനാട് ജംഗ്ഷനിൽ നടത്തിയ വിശദീകരണ യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഓ യൂണിയൻ ഏരിയാ പ്രസിഡന്റ് ഗിരിജ.എ.സി അദ്ധ്യക്ഷത വഹിച്ചു.സംയുക്ത സമരസമിതി നേതാക്കളായ ആർ.ഹരികുമാർ, രതീഷ് തങ്കപ്പൻ,വി. എ.ഷാജി, എം.സി.ഷൈല എന്നിവർ പ്രസംഗിച്ചു.