പെരുമ്പാവൂർ: ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ വാർഷികവും യാത്രഅയപ്പ് സമ്മേളനവും നഗരസഭ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ ടി.എം. നസീർ അദ്ധ്യക്ഷത വഹിച്ചു. കലാലയത്തിൽനിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ എസ്. സുകു , അദ്ധ്യാപിക എൽ. ശോഭന എന്നിവർക്ക് യാത്രഅയപ്പ് നൽകി. വിശിഷ്ട അതിഥികളായ സിനിമ, സീരിയൽ താരം നിമിഷ ബിജോ, ഗായിക ഗ്രേഷ്യ അരുൺ, സിനിമാതാരം സാറ സജ്ജാദ്, സിവിൽ പൊലീസ് ഓഫീസറും ഗായകനുമായ ഷിഹാബ്, ഹെഡ്മിസ്ട്രസ് ജി. ഉഷാകുമാരി, പ്രിൻസിപ്പൽ സുകു, രാജീവ്, എം.പി.ടി.എ പ്രസിഡന്റ് എ.ബി. റസീന, ഗായത്രിദേവി, വിനു വർഗീസ് തുടങ്ങിയവർ പങ്കടുത്തു. വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികളും നടന്നു.
കായികരംഗത്തെ മികവിന് വിദ്യാർത്ഥിനികൾക്ക് മജീദ് മരക്കാർ എൻഡോവ്മെന്റ് കാഷ് അവാർഡും ഉമ്മർ മെമ്മോറിയൽ കാഷ് അവാർഡും കെ.പി ചാക്കോ ആൻഡ് സൺസ് കാഷ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.