1

പള്ളുരുത്തി: എം.ഡി.എം.എയുൾപ്പെടെയുള്ള ലഹരിമരുന്നുമായി മൂന്നുപേർ പൊലീസ് പിടിയിലായി. പള്ളുരുത്തി തലാപ്പിപറമ്പിൽ സുധീർ (22), പള്ളുരുത്തി എം.എൽ.എ റോഡ് കല്ലുചിറ വീട്ടിൽ നഹാസ് (22), പള്ളുരുത്തി പൗരസമിതി ജംഗ്ഷനിൽ കല്ലുപുരക്കൽ വീട്ടിൽ അഫ്രീദി (22) എന്നിവരാണ് അറസ്റ്റിലായത്.

സുധീറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അടുക്കളയിലെ അലമാരയിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവ്, 680 മില്ലിഗ്രാം എം.ഡി.എം.എ., 1340 മില്ലിഗ്രാം ഹാഷിഷ്, വീട്ടുവളപ്പിൽ നട്ടുവളർത്തിയ രണ്ട് കഞ്ചാവുചെടി എന്നിവയാണ് പിടിച്ചെടുത്തത്. വില്പനയ്ക്കായി പ്രതികൾ ഒത്തുകൂടിയെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വീടുവളഞ്ഞു പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ വി.യു. കുര്യാക്കോസിന്റെ നിർദ്ദേശപ്രകാരം മട്ടാഞ്ചേരി എ.സി.പി വി.ജി.രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ പള്ളുരുത്തി എസ്.ഐ ദീപുവും സംഘവുമാണ് പ്രതികളെ പിടികൂടിയത്.