sreeman-narayanan
'ജീവജലത്തിന് ഒരു മൺപാത്രം' എന്ന പദ്ധതി പ്രകാരം ഒരു ലക്ഷത്തി ഒന്നാമത്തെ മൺപാത്രം ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോണിന് ശ്രീമൻ നാരായണൻ കൈമാറുന്നു

ആലുവ: പറവകൾക്ക് വേനൽക്കാലത്ത് ദാഹജലം ഉറപ്പു വരുത്തുന്ന 'ജീവജലത്തിന് ഒരു മൺപാത്രം' എന്ന പദ്ധതി കൂടുതൽ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഒരു ലക്ഷത്തി ഒന്നാമത്തെ മൺപാത്രം ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോണിന് കൈമാറി.

ആലുവ ബാങ്കേഴ്‌സ് ക്ലബ്ബ് സംഘടിപ്പിച്ച ചടങ്ങിൽ പദ്ധതി ആവിഷ്‌കരിച്ച ഗാന്ധിയനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീമൻ നാരായണനെ ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി.വി. ജോയി അദ്ധ്യക്ഷനായി. ആലുവ ഗേൾസ് ഗവ. ഹയർ സെക്കൻഡറി വിദ്യാലയത്തിലെ 250 വിദ്യാർത്ഥിനികൾക്ക് സൗജന്യമായി മൺപാത്രങ്ങൾ വിതരണം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ, ഫാസിൽ ഹുസൈൻ, മിനി ബൈജു, പ്രിൻസിപ്പൽ കെ.എം. ബിന്ദു, ക്ലബ് ട്രഷറർ സനൽ പോൾ എന്നിവർ സംസാരിച്ചു.