കോലഞ്ചേരി: ദ്വിദിന ദേശീയ പണിമുടക്കിന് മുന്നോടിയായി അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയുടേയും ആക്ഷൻ കൗൺസിലിന്റയും നേതൃത്വത്തിൽ ജില്ലയിൽ ജീവനക്കാരുടേയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ പ്രാദേശികതല ധർണകൾക്ക് തുടക്കമായി. കോലഞ്ചേരിയിൽ അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി ജില്ലാ കൺവീനർ വി.കെ. ജിൻസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിഅംഗം ബെൻസൺ വർഗീസ് അദ്ധ്യക്ഷനായി. എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിഅംഗം എൻ.എം. രാജേഷ്, കെ.കെ. സജീവ്, ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിഅംഗം വി.എം. സുഭാഷ്, കെ.കെ. മുരുകൻ തുടങ്ങിയവർ സംസാരിച്ചു.