 
പെരുമ്പാവൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു - എ.ഐ.ടി.യു.സി) പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രായമംഗലം വില്ലേജ് ഓഫീസിന് മുന്നിലേയ്ക്ക് മാർച്ചും ധർണയും നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. റെജിമോൻ സമരം ഉദ്ഘാടനം ചെയ്തു. കെ.എ. മൈതീൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കർഷകതൊഴിലാളി ഫെഡറേഷൻ മണ്ഡലം സെക്രട്ടറി എം.പി. സന്തോഷ്, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ശാരദാമോഹൻ, മണ്ഡലം അസി. സെക്രട്ടറി പി.കെ. രാജീവൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കൽ, സി.പി.ഐ ലോക്കൽ സെക്രട്ടറി രാജപ്പൻ എസ്. തെയ്യാരത്ത്, രായമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപജോയി, പഞ്ചായത്ത് അംഗം ബിജിപ്രകാശ്, കെ.എൻ. സാജു തുടങ്ങിയവർ പങ്കെടുത്തു.