കൊച്ചി: സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എം.പി.ഇ.ഡി.എ) അസ്ഥാനം കൊച്ചിയിൽ നിന്ന് മാറ്റില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി ഉറപ്പുനൽകിയതായി ഹൈബി ഈഡൻ എം.പി അറിയിച്ചു.
എം.പി.ഇ.ഡി.എ അസ്ഥാനം കൊച്ചിയിൽ നിന്ന് മാറ്റാനുള്ള നീക്കത്തിനെതിരെ ഹൈബി ഈഡനും ടി.എൻ. പ്രതാപൻ എം.പിയും നേരിട്ട് കേന്ദ്രമന്ത്രി പിയുഷ് ഗോയലിന് കത്ത് നൽകിയിരുന്നു.
സ്ഥാപനത്തിന്റെ ആസ്ഥാനം ആന്ധ്രാപ്രദേശിലേയ്ക്ക് മാറ്റാൻ നീക്കം നടക്കുന്നതായി വാർത്ത വന്ന ഉടൻ മന്ത്രിയെ നേരിൽക്കണ്ട് പ്രതിഷേധം അറിയിക്കുകയായിരുന്നു. രാജ്യത്ത് ഏറ്റവുമധികം മത്സ്യങ്ങൾ മികച്ച രീതിയിൽ സംസ്‌കരിച്ച് വിദേശത്തേക്ക് കയറ്റി അയക്കുന്നത് കേരളമാണെന്നും ഇപ്പോഴും ഏറ്റവുമധികം സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങൾ പ്രവർന്നിക്കുന്നത് കേരളത്തിലാണെന്നും എം.പിമാർ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.