pot
മാരക അസുഖം ബാധിച്ച അംഗങ്ങൾക്ക് കേരള ഗവ. സഹകരണവകുപ്പ് വഴി നൽകുന്ന ചികിത്സാസഹായം കുന്നത്തുനാട് അസിസ്റ്റൻഡ് രജിസ്ട്രാർ കെ. ഹേമ വിതരണം ചെയ്യുന്നു

പെരുമ്പാവൂർ: മാരക അസുഖം ബാധിച്ച അംഗങ്ങൾക്ക് കേരള ഗവ. സഹകരണവകുപ്പ് വഴി നൽകുന്ന ചികിത്സാസഹായം കുന്നത്തുനാട് അസിസ്റ്റൻഡ് രജിസ്ട്രാർ കെ. ഹേമ വിതരണം ചെയ്തു. 38 പേർക്കായി ഏഴേമുക്കാൽ ലക്ഷം രൂപയാണ് നൽകിയത്. വൈസ് പ്രസിഡന്റ് സി.ജെ. റാഫേൽ, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, പി.പി അൽഫോൺസ്, ആന്റു ഉതുപ്പാൻ, സെക്രട്ടറി ടി.കെ. എൽദോ തുടങ്ങിയവർ പങ്കെടുത്തു.