പെരുമ്പാവൂർ: എറണാകുളം ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കൂവപ്പടി പഞ്ചായത്തിലെ ഐമുറി - കൊട്ടമ്പിളളിക്കുടി റോഡ് ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.പി ചാർളി, ബാബു പൂവത്തുംവീടൻ, എ.ഡി റാഫേൽ, സാബു ആന്റണി, ജോഷി സി. പോൾ തുടങ്ങിയവർ പങ്കെടുത്തു.