പെരുമ്പാവൂർ: ഒക്കൽ സർവീസ് സഹകരണബാങ്ക് നടപ്പിലാക്കുന്ന മെമ്പർ റിലീഫ് ഫണ്ട് പദ്ധതിയിൽ മാരകരോഗം ബാധിച്ച അംഗങ്ങൾക്കുള്ള ചികിത്സാസഹായ വിതരണം ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനൻ സഹകാരികളായ പ്രഭാകരൻ മണേലി, വാസുദേവൻ പാറയ്ക്കൽ എന്നിവർക്ക് നൽകി നിർവഹിച്ചു. ബാങ്കിൽ ലഭിച്ച ചികിത്സാസഹായ അപേക്ഷകരിൽ 19 പേർക്കാണ് ഇപ്പോൾ സഹായം നൽകിയത്. വൈസ് പ്രസിഡന്റ് കെ.പി ലാലു, ഭരണസമിതി അംഗങ്ങളായ കെ.ഡി. ഷാജി, പി.ബി. ഉണ്ണിക്കൃഷ്ണൻ (റിട്ട.ജോയിന്റ് രജിസ്ട്രാർ), വനജ തമ്പി, ജോളി സാബു, ലാലി സൈഗാൾ, പി.എം. ജിനീഷ്, ടി.പി. ഷിബു, കെ.ഡി. പീയൂസ്, ഗൗരി ശങ്കർ, സെക്രട്ടറി ടി.എസ് അഞ്ജു തുടങ്ങിയവർ പങ്കെടുത്തു.