arun
അരുൺ

ആലുവ: നവമാദ്ധ്യമത്തിലൂടെ ട്രാൻസ്ജെൻഡറെ പരിചയപ്പെട്ടശേഷം ആലുവയിലെ വീട്ടിലെത്തി മൊബൈൽഫോൺ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. പുത്തൻകുരിശ് മുല്ലശേരി വീട്ടിൽ അരുണിനെയാണ് (23) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശിനിയാണ് പരാതിക്കാരി.

മോഷ്ടിച്ച 20,000 രൂപയുടെ മൊബൈൽഫോൺ പെരുമ്പാവൂരിൽ വിറ്റതായി പ്രതി സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐമാരായ എം.എസ്. ഷെറി, കെ.എസ്. വാവ സി.പി.ഒ മാരായ മുഹമ്മദ് അഷറഫ്, മാഹിൻ ഷാ അബൂബക്കർ, എച്ച്. ഹാരിസ്, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.