കുറുപ്പംപടി: ലോക സാമൂഹ്യ പ്രവർത്തന ദിനത്തോടനുബന്ധിച്ച് ജയഭാരത് കോളേജിലെ മാസ്റ്റർ ഒഫ് സോഷ്യൽവർക്ക് വിദ്യാർത്ഥികൾ വെങ്ങോല പഞ്ചായത്തിലെ മോട്ടി കോളനിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിലെ കിടപ്പ് രോഗികൾക്ക് ഭക്ഷ്യ - ആരോഗ്യകിറ്റ് വിതരണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കംകുറിച്ചു. പ്രൊഫഷണൽ ടീമിന്റേയും സ്പോൺസേഴ്സിന്റെയും സഹായസഹകരണത്തോടെ കൂടുതൽ ആളുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.